test del 5 copy of del 3
വീണ്ടും കൊല്ലം തീരത്ത് ചാള മീൻ അടിഞ്ഞു; കവറുകളിലും പാത്രങ്ങളിലും മീൻ വാരിയെടുത്ത് നാട്ടുകാര്‍

കൊല്ലം ∙ വീണ്ടും തീരത്ത് അടിഞ്ഞു ചാള മീൻ. ഇന്നലെ രാത്രി 8.30നാണു കൊല്ലം ബീച്ചിൽ കൂട്ടമായി നെയ്ച്ചാള മീൻ കരയ്ക്ക് എത്തിയത്. ഈ സമയം ബീച്ചിലുണ്ടായിരുന്ന സന്ദർശകരും നാട്ടുകാരും ഇതുവഴി പോയവരും എത്തി കിട്ടിയ കവറുകളിലും പാത്രങ്ങളിലുമായി മീൻ വാരിയെടുത്തു. ഇന്നലെയും സമാന രീതിയിൽ വലിയ കൂട്ടമായി ചാള കരയ്ക്ക് അടിഞ്ഞിരുന്നു. ഉൾക്കടലിൽ നിന്നു ഡോൾഫിൻ കൂട്ടത്തോടെ എത്തുമ്പോൾ അവയിൽ നിന്നു രക്ഷപ്പെടാനാണു ചാള പോലുള്ള ചെറിയ മത്സ്യങ്ങൾ തീരത്തേക്ക് എത്തുന്നതെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.
Source link


