test del 5 copy of del 3

മന്ത്രിസഭയിലെ ബേബി, എംഎൽഎ മാത്രമല്ല കീർത്തന; ടിവികെയുടെ ‘യുദ്ധ തന്ത്രജ്ഞ’


ചെന്നൈ ∙ തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനാകാത്തതോടെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാനാകാതെ വാർത്തകളിൽ ഇടംപിടിച്ച എസ്. കീർത്തന വെറുമൊരു എംഎൽഎ മാത്രമല്ല. ടിവികെ മന്ത്രിസഭാംഗമായ എസ്. കീർത്തന ഒരു തമിഴ് കനഗോലുവാണോ ? അറിയാം കീർത്തനയെപ്പറ്റി.ശിവകാശിക്ക് ഉറപ്പ് ശിവകാശിയിൽ നിന്ന് ജയിക്കുന്ന ആദ്യ വനിതാ എംഎൽഎ എന്ന റെക്കോർഡ് കീർത്തന സ്വന്തമാക്കി. കോൺഗ്രസ് സ്ഥാനാർഥിയെ 11,670 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇവർ സഭയിലെത്തിയത്. ശിവകാശിയിലെ പടക്ക നിർമാണ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ, ഇൻഷുറൻസ്, മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ എന്നിവയ്ക്കാണ് തന്റെ പ്രവർത്തനത്തിൽ മുൻഗണന നൽകുന്നതെന്ന് കീർത്തന വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പശ്ചാത്തലമോ വലിയ സാമ്പത്തിക കരുത്തോ ഇല്ലാത്ത യുവാക്കൾക്കും സാധാരണക്കാർക്കും രാഷ്ട്രീയത്തിൽ മികച്ച അവസരം നൽകുന്ന പാർട്ടിയാണ് ടിവികെ എന്ന് അവർ വിശ്വസിക്കുന്നു.ഉദ്യോഗസ്ഥവൃന്ദം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഭരണപരമായ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും സ്ട്രാറ്റജിസ്റ്റ് എന്ന നിലയിലുള്ള ജോലിയിലൂടെ തനിക്ക് മനസ്സിലാക്കാൻ സാധിച്ചുവെന്ന് കീർത്തന വ്യക്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങളും യുവാക്കളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുന്നതിനുള്ള ഡിജിറ്റൽ തന്ത്രങ്ങളും രൂപീകരിക്കുന്നതിൽ വിദഗ്ധയായിരുന്നു. അഞ്ച് ഭാഷകളിലുള്ള അറിവ് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കാനും പ്രാദേശിക തലത്തിൽ ആളുകളുമായി നേരിട്ട് സംവദിക്കാനും സഹായിച്ചു.


Source link

Back to top button