NEWS
കോഴിക്കോട് ട്രെയിൻ തട്ടി എട്ടു വയസ്സുകാരന് ഗുരുതര പരുക്ക്; കുട്ടിയുടെ വീട് റെയിൽവേ ട്രാക്കിന് സമീപം

കോഴിക്കോട് ∙ വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ടു വയസ്സുകാരന് ഗുരുതര പരുക്ക്. കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് പരുക്കേറ്റത്. രാവിലെ എട്ടു മണിയോടെയാണ് അപകടം ഉണ്ടായത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിൽ റെയിൽവേ പാളത്തിനു സമീപം കണ്ടെത്തിയ കുട്ടിയെ നാട്ടുകാർ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യശ്വന്ത്പുരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 16527 യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസ് കടന്നുപോയതിനു പിന്നാലെയാണ് കുട്ടിയെ ട്രാക്കിനു സമീപം പരുക്കേറ്റ നിലയിൽ കണ്ടത്. റെയിൽവേ ട്രാക്കിന് സമീപത്താണ് കുട്ടിയുടെ വീട്.
Source link


