NATIIONAL

ക്ലൈമാക്സില്‍ കളി മറന്നു! പഞ്ചാബ് കിങ്സിന് തുടർച്ചയായ നാലാം തോൽവി, ചേസിങ്ങിൽ റെക്കോർഡുമായി ഡൽഹി, മൂന്ന് വിക്കറ്റ് വിജയം


ധരംശാല∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെ ഞെട്ടിച്ച് ഡൽഹി ക്യാപിറ്റൽസിന് മൂന്ന് വിക്കറ്റ് വിജയം. പ്ലേ ഓഫ് പ്രതീക്ഷകളുമായി കളിക്കാനിറങ്ങിയ പഞ്ചാബിനെ ഏഴാം സ്ഥാനക്കാരായ ഡൽഹി മുട്ടുകുത്തിക്കുകയായിരുന്നു. പഞ്ചാബിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. 13 പോയിന്റുള്ള പഞ്ചാബ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇന്ന് ജയിച്ചിരുന്നെങ്കിൽ 15 പോയിന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്തെത്തുമായിരുന്നു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് ഉയർത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു. ധരംശാലയിൽ ചേസ് ചെയ്തു വിജയിക്കുന്ന ഉയർന്ന സ്കോറാണിത്.അവസാന 12 പന്തുകളിൽ 17 റൺസാണ് ഡൽഹിക്കു ജയിക്കാൻ വേണ്ടിയിരുന്നത്. യഷ് താക്കൂർ എറിഞ്ഞ 19–ാം ഓവറിൽ അശുതോഷിന്റെ വിക്കറ്റു നഷ്ടമായെങ്കിലും അക്വിബ് നബിയും (രണ്ട് പന്തിൽ 10) മാധവ് തിവാരിയും (എട്ട് പന്തിൽ 18) ചേർന്ന് ആറു പന്തുകൾ ബാക്കി നില്‍ക്കെ ഡൽഹിയെ വിജയത്തിലെത്തിച്ചു.കൂപ്പർ കോണോലി (27 പന്തില്‍ 38), സുര്യാൻഷ് ഷെഡ്ഗെ (എട്ടു പന്തിൽ 21) എന്നിവരും പഞ്ചാബിനായി തിളങ്ങി. മികച്ച തുടക്കമാണ് പഞ്ചാബിനു ലഭിച്ചത്. പവർപ്ലേയിൽ വിക്കറ്റുപോകാതെ 72 റൺസെടുക്കാൻ പഞ്ചാബിനു സാധിച്ചു. സ്കോർ 78ൽ നിൽക്കെ ഓപ്പണർ പ്രബ്സിമ്രൻ സിങ്ങിനെ മുകേഷ് കുമാർ പുറത്താക്കി. 100 കടക്കും മുൻപേ മാധവ് തിവാരിയുടെ പന്തിൽ പ്രിയൻഷ് ആര്യയും വീണു. പിന്നാലെയെത്തിയ ശ്രേയസും കൂപ്പർ കോണോലിയും തകർത്തടിച്ചതോടെ പഞ്ചാബ് സ്കോർ കുതിച്ചുയര്‍ന്നു.


Source link

Back to top button