test del 5 copy of del 3
എൻട്രൻസ് പ്രോസ്പെക്ടസ് തിരുത്തൽ: കുറ്റപത്രം നിലനിൽക്കുമെന്ന് വിജിലൻസ് കോടതി

തിരുവനന്തപുരം ∙ 2004ലെ കേരള മെഡിക്കൽ–എൻജിനീയറിങ് പ്രവേശന പരീക്ഷ പ്രോസ്പെക്ട്സ് തിരുത്തുകയും ഗവ.മെറിറ്റ് സീറ്റുകൾ സ്വകാര്യ–സ്വാശ്രയ സ്ഥാപനങ്ങൾക്ക് മറിച്ചു നൽകി സാമ്പത്തിക ലാഭം ഉണ്ടാക്കി കൊടുക്കുകയും ചെയ്തുവെന്ന കേസിൽ മുൻ പ്രവേശന പരീക്ഷാ കമ്മിഷണർ ഉൾപ്പെടെ 4 പ്രതികൾക്കെതിരായ കുറ്റപത്രം നിലനിൽക്കുമെന്ന് വിജിലൻസ് കോടതി. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എ.മനോജാണ് ഉത്തരവിട്ടത്.സംവരണ സീറ്റിൽ അർഹരായ അപേക്ഷകർ ഇല്ലാതെ ഒഴിവു വരുന്ന സീറ്റുകൾ, ജനറൽ സീറ്റുകളിൽ നിന്നു നികത്തണമെന്നാണ് നിയമമെന്ന് ഹൈക്കോടതി നിർദേശ പ്രകാരം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇൗ ഉത്തരവ് നിലനിൽക്കെ, പ്രോസ്പെക്ട്സ് പരിഷ്കരണ കമ്മിറ്റിയുടെയോ സർക്കാരിന്റെ അനുമതിയോ ഇല്ലാതെ പ്രതികൾ ഇതിനു വിരുദ്ധമായി പ്രവർത്തിക്കുകയും പ്രോസ്പെക്ട്സിൽ മാറ്റം വരുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രോസ്പെക്ട്സ് തിരുത്തിയതിലൂടെ എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്ന അർഹതപ്പെട്ട വിദ്യാർഥികൾക്ക് സർക്കാർ മെറിറ്റ് സീറ്റിൽ പ്രവേശനം നിഷേധിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
Source link


