test del 3

ഇന്ധന വിലവർധന ഉടൻ? ലീറ്ററിന് 5 മുതൽ 10 രൂപ വരെ കൂട്ടിയേക്കും: പ്രതിസന്ധിയില്ലെന്ന് രാജ്നാഥ് സിങ്


ന്യൂഡൽഹി∙ രാജ്യാന്തര തലത്തിൽ ഇന്ധന പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉടൻ വർധിക്കുമെന്ന് റിപ്പോർട്ട്. പെട്രോളിനും ഡീസലിനും ലീറ്ററിന് 5 മുതൽ 10 രൂപ വരെ വർധിക്കുമെന്നാണ് വിവരം. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ നഷ്ടം ഒരുലക്ഷം കോടി രൂപ കടന്നെന്നും ഇന്ധനവില വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകുമെന്നും എണ്ണക്കമ്പനികൾ പ്രതീക്ഷിക്കുന്നു. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിലും 40 മുതൽ 50 രൂപ വരെ വർധനവുണ്ടായേക്കും.അതേസമയം, രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. രാജ്യം സുരക്ഷിതമായ അവസ്ഥയിലാണെന്നും പെട്രോളിയം ഉൽപന്നങ്ങൾക്ക് ക്ഷാമമില്ലെന്നും തിങ്കളാഴ്ച നടത്തിയ മന്ത്രിസഭായോഗത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും പ്രകൃതിവാതകവും 45 ദിവസത്തേക്കുള്ള പാചകവാതകവും സ്റ്റോക്കുണ്ട്. 70,300 കോടി ഡോളറിന്റെ ശക്തമായ വിദേശനാണ്യ കരുതൽശേഖരവും ഇന്ത്യയുടെ പക്കലുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.


Source link

Back to top button