test del 4 copy of del 3

മുൻ കെപിസിസി പ്രസിഡന്റുമാരെ വിളിപ്പിച്ച് രാഹുൽ ഗാന്ധി; വിവാദമായി കെ.വി.തോമസിന്റെ പുസ്തകം–പ്രധാന വാർത്തകൾ


മുഖ്യമന്ത്രി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിലെ ചർച്ചകളാണ് ഇന്നും പ്രധാനവാർത്തയായത്. മുന്‍ കെപിസിസി പ്രസിഡന്റുമാരെയും മുതിര്‍ന്ന നേതാക്കളെയും ഹൈക്കമാൻഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതും രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമായി ചർച്ച നടത്തിയതും വാർത്താപ്രാധാന്യം നേടി. കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാടകവീട്ടിലേക്ക് മാറിയതും തലക്കെട്ടുകളിൽ ഇടംനേടി. തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ് മുൻ മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയതും എഐഎഡിഎംകെ പിളർപ്പിലേക്കു നീങ്ങുന്നതും പ്രധാന വാർത്തകളായി. മുൻ കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തെച്ചൊല്ലിയുണ്ടായ വിവാദവും അതിന് പത്മജ വേണുഗോപാൽ നൽകിയ മറുപടിയും വാർത്തയായി.കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് പുതിയ വാടക വീട്ടിലേക്കു താമസം മാറി. പിബി യോഗം കഴിഞ്ഞു ഡല്‍ഹിയില്‍നിന്നു മടങ്ങിയെത്തിയ പിണറായി വിജയൻ നഗരമധ്യത്തിലുള്ള ഈ വീട്ടിലേക്കാണ് പോയത്. മുൻ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരും പിണറായിക്കൊപ്പമുണ്ടായിരുന്നു.കനത്ത പോരാട്ടത്തിന്റെയും അധികാരമാറ്റത്തിന്റെയും ആരവമടങ്ങും മുൻപ് തമിഴിനാട് മുഖ്യമന്ത്രി വിജയ് ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനെ സന്ദർശിച്ചു. ചെന്നൈ ആൾവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലെത്തിയ വിജയിനെ സ്റ്റാലിനും തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവു കൂടിയായ മകൻ ഉദയനിധി സ്റ്റാലിനും ചേർന്നു സ്വീകരിച്ചു.


Source link

Back to top button