test del 2

യുറേനിയം കൈമാറാൻ തയ്യാർ, ആണവ നിലയങ്ങൾ തകർക്കില്ല; യുഎസ് നിർദേശങ്ങളിൽ പുതിയ നീക്കവുമായി ഇറാൻ


ടെഹ്റാൻ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളുടെ ഭാഗമായി തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റാൻ ഇറാൻ സമ്മതിച്ചതായി റിപ്പോർട്ട്. അമേരിക്ക മുന്നോട്ട് വെച്ച സമാധാന  നിർദേശങ്ങളോടുള്ള പ്രതികരണമായാണ് ഇറാൻ ഈ നിലപാട് സ്വീകരിച്ചതെന്ന് ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.അതേസമയം, സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ കൈമാറിയ യുറേനിയം തിരികെ നൽകണമെന്ന നിബന്ധന ഇറാൻ മുന്നോട്ട് വെച്ചിട്ടുണ്ട്. രാജ്യത്തെ ആണവ നിലയങ്ങൾ തകർക്കണമെന്ന യുഎസിൻ്റെ ആവശ്യവും ഇറാൻ തള്ളി. ഇറാന്റെ നീക്കം മേഖലയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷ.ഇറാനിയൻ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുന്നതിനും ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനുമായി ഇറാനിലെ യുറേനിയം ശേഖരം നീക്കം ചെയ്യണമെന്നും രാജ്യത്തെ ആണവ നിലയങ്ങൾ തകർക്കണമെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.അതേസമയം നി‍ർദേശങ്ങൾക്ക് ഇറാൻ ആദ്യം നൽകിയ മറുപടി ‘തികച്ചും അസ്വീകാര്യമാണെന്ന്’ ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചർച്ചകളിൽ മധ്യസ്ഥരായ പാകിസ്താൻ വഴി ലഭിച്ച ഇറാന്റെ മറുപടി തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും സമാധാന ചർച്ചകൾ ഇതോടെ അനിശ്ചിതത്വത്തിലായെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രതികരിച്ചിരുന്നു. എന്നാൽ ഇറാന്റെ മറുപടിയിലെ വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയിരുന്നില്ല.


Source link

Back to top button