test del 3
മുക്കുപണ്ടമാണെന്നു കരുതി ഡയമണ്ട് ആഭരണങ്ങൾ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു; പൂട്ടിയിട്ട വീട്ടിൽ നിന്ന് കവർന്നത് 50 ലക്ഷത്തിന്റെ സ്വർണവും 50,000 രൂപയും

പൂച്ചക്കാട് ∙ പൂട്ടിയിട്ട വീട്ടിൽ കവർച്ച; 45 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും ഉൾപ്പെടെ 50 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. പ്രവാസി പൂച്ചക്കാട് തെക്കേപുറം അരയാൽത്തറയിലെ അബ്ദുൽ മജീദിന്റെ വീട്ടിലാണു കവർച്ച നടന്നത്. വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ച് അകത്തുകടന്ന് കിടപ്പുമുറിയിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന 45 പവനോളം സ്വർണവും 50,000 രൂപയുമാണ് കവർന്നത്.ഡയമണ്ട് നെക്‌ലേസ്, ഡയമണ്ട് കമ്മൽ എന്നിവ ഉൾപ്പെടെയുള്ള 6 ലക്ഷം രൂപയിലേറെ വിലവരുന്ന ആഭരണങ്ങളാണു വീട്ടുമുറ്റത്തു കണ്ടെത്തിയത്. ഇതു മുക്കുപണ്ടമാണെന്നു കരുതി മോഷ്ടാവ് ഉപേക്ഷിച്ചതായിരിക്കാമെന്നാണു പൊലീസ് കരുതുന്നത്. 2 മാല, 9 വളകൾ, ഒരു കമ്മൽ, 6 മോതിരം, ഒരു ഡയമണ്ട് ചെയിൻ, ബ്രേസ്‌ലറ്റ് എന്നിവയാണു കവർന്നതെന്നാണു ബേക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇതേദിവസം രാത്രി സമീപത്തെ ആളില്ലാത്ത മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്.
Source link


