test del 3

ദളപതിയെത്തി, ദളപതിയെ കാണാൻ; ആലിംഗനം ചെയ്ത് ഉദയനിധി, സമ്മാനം പുസ്തകം- വിഡിയോ


ചെന്നൈ ∙ കനത്ത പോരാട്ടത്തിന്റെയും അധികാരമാറ്റത്തിന്റെയും ആരവമടങ്ങും മുൻപ് തമിഴിനാട് മുഖ്യമന്ത്രി വിജയ് ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനെ സന്ദർശിച്ചു. ചെന്നൈ ആൾവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലെത്തിയ വിജയിനെ സ്റ്റാലിനും തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവു കൂടിയായ മകൻ ഉദയനിധി സ്റ്റാലിനും ചേർന്നു സ്വീകരിച്ചു. സ്റ്റാലിൻ പൂക്കൂടയും ആലിംഗനവും നൽകിയാണ് വിജയിനെ സ്വീകരിച്ചത്. അദ്ദേഹം സ്റ്റാലിനെ പൊന്നാടയണിയിച്ചു. ആരാധകർ വിജയിനെ വിളിക്കുന്ന ദളപതിയെന്ന വിളിപ്പേര് അതിനും മുൻപ് സ്റ്റാലിനെ വിശേഷിപ്പിക്കാൻ ഡിഎംകെ അണികൾ ഉപയോഗിച്ചിരുന്നതാണ്. കരുണാനിധി നയിച്ചിരുന്ന പാർട്ടിയുടെ സൈന്യാധിപൻ എന്ന അർഥത്തിലായിരുന്നു ആ വിശേഷണം. രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച സമയം മുതൽ വിജയ് ഡിഎംകെയെയും സ്റ്റാലിൽ കുടുംബത്തെയും കടുത്ത ഭാഷയിലാണ് വിമർശിച്ചിരുന്നത്. കഴിഞ്ഞ ഡിഎംകെ സർക്കാർ സംസ്ഥാനത്തിനു പത്തുലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ടാക്കിയെന്ന് സത്യപ്രതിജ്ഞയ്ക്കു തൊട്ടു പിന്നാലെ വിജയ് ആരോപിച്ചിരുന്നു. ഭരണത്തുടക്കത്തിൽത്തന്നെ പണമില്ലെന്നു പറയരുത് എന്നായിരുന്നു ഇതിനു സ്റ്റാലിന്റെ മറുപടി.


Source link

Back to top button