test del 5 copy of del 3

കടയിലും വീട്ടിലും നിറയെ വിജയിന്റെ ചിത്രങ്ങൾ; മക്കൾക്ക് വിജയിയുടെ മക്കളുടെ പേര്: ‘തിരുപ്പാച്ചി’യിൽ ആഘോഷം


പാനൂർ ∙ ചെന്നൈയിൽ നടൻ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ സ്വന്തം കടയ്ക്കു സമീപത്ത് ബിജോയിയും സുഹൃത്തുക്കളും കുടുംബവും പടക്കംപൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിക്കുകയായിരുന്നു. പ്രിയനടൻ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ സന്തോഷത്തോടൊപ്പം സങ്കടവുമുണ്ട്, ചൊക്ലി ഒളവിലം നാരായണൻ പറമ്പിലെ വ്യാപാരിയും വിജയിന്റെ ആരാധകനുമായ ബിജോയ്ക്ക്. മുഖ്യമന്ത്രിയായതിൽ സന്തോഷമുണ്ടെങ്കിലും ഇനി സിനിമകൾ കുറയുമെന്നതാണു സങ്കടം.ചെന്നൈയിൽ സത്യപ്രതിജ്ഞാ ചടങ്ങുനടന്നപ്പോൾ, ടിവികെയുടെ കൊടിതോരണങ്ങൾ കെട്ടി കടയുടെ പരിസരം അലങ്കരിച്ചിരുന്നു. ഭാര്യ ജിസ്നയും മക്കളും കടയിലെത്തിയിരുന്നു. വിജയിയെ ദൈവമാണെന്നാണു ബിജോയ് വിശേഷിപ്പിക്കുന്നത്. സ്ക്രീനിൽ കാണുന്നതു ആവേശവും കരുത്തും പകരുമെന്ന് ബിജോയ് പറയുന്നു.


Source link

Back to top button