test del 5 copy of del 3
ഒന്നരയാൾ പൊക്കത്തിൽ ‘മതിൽ’ കെട്ടി; 35 കുടുംബങ്ങളുടെ ‘വഴി’ മുട്ടി

കൊല്ലം ∙ മുപ്പത്തിയഞ്ചോളം കുടുംബങ്ങൾ പതിറ്റാണ്ടുകളായി സഞ്ചരിച്ചിരുന്ന വഴി, ദേശീയപാത നിർമാണത്തിന്റെ പേരിൽ ഒന്നരയാൾ പൊക്കത്തിൽ ‘മതിൽ’ കെട്ടിയടച്ചു. സ്റ്റെപ്പുകൾ പോലെ സിമന്റ് കട്ടകൾ അടുക്കി വച്ച് അതിൽ ചവുട്ടി കയറിയാണ് പ്രദേശവാസികൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്. കലക്ടർക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും ഒന്നര വർഷമായി തുടരുന്ന നരകയാതനയ്ക്ക് പരിഹാരമായില്ല.ടിപ്പർ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുമായിരുന്ന വഴി ഇതോടെ പൂർണമായി അടഞ്ഞു. തോടിന്റെ കരയിലൂടെയുള്ള വഴിയിൽ നേരത്തെ മരങ്ങൾ വളർന്നു വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രദേശവാസികൾ നൽകിയ നിവേദനത്തെ തുടർന്നു മരങ്ങൾ മുറിച്ചു ഗതാഗത തടസ്സം ഒഴിവാക്കുകയായിരുന്നു . ഇതേ തുടർന്നു വലിയ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി പോകുമായിരുന്നു.സർവീസ് റോഡിൽ നിന്ന് ഇടറോഡിലേക്ക് മണ്ണിട്ട് ചരിവ് ഉണ്ടാക്കിയാൽ വാഹനങ്ങൾക്ക് ഉൾപ്പെടെ പ്രവേശിക്കാനാകും. ദേശീയപാത അതോറിറ്റിക്കും കലക്ടർക്കും പലതവണ ഇതു സംബന്ധിച്ച് നിവേദനം നൽകിയെങ്കിലും നടപടിയില്ല.
Source link


