test del 5 copy of del 3

‘സ്വർണം വാങ്ങരുത്, വിദേശത്ത് പോകരുത്’: പ്രധാനമന്ത്രിയുടെ അഭ്യർഥന പരാജയത്തിന്റെ തെളിവെന്ന് രാഹുൽ


ന്യൂഡൽഹി∙ ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനകൾ വെറും ഉപദേശങ്ങളല്ലെന്നും പരാജയത്തിന്റെ തെളിവുകൾ ആണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഎസും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായുള്ള ആഘാതം കുറയ്ക്കുന്നതിനായി വർക് ഫ്രം ഹോം രീതിയിലേക്ക് മാറുന്നതും സ്വർണം വാങ്ങുന്നത് ഒഴിവാക്കുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അഭ്യർഥിച്ചിരുന്നു. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും പ്രധാനമന്ത്രിയെ വിമർശിച്ചു. യുദ്ധം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദിക്ക് ഒരു ധാരണയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് കാലത്തെപ്പോലെ, ഇന്ധനം ലാഭിക്കുന്നതിനായി കഴിയുന്നവരെല്ലാം വർക് ഫ്രം ഹോമിലേക്ക് മാറണമെന്നാണ് ഞായറാഴ്ചത്തെ പ്രസംഗത്തിൽ മോദി അഭ്യർഥിച്ചത്. പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കാൻ മെട്രോയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.


Source link

Back to top button