test del 4 copy of del 3
‘അണ്ണാ ഞാൻ ഒപ്പിടട്ടെ’, പുഞ്ചിരിയോടെ മറുപടി; വിജയ്‍യുടെ ഡ്രൈവറുടെ മകൻ ഇനി എംഎൽഎ

തമിഴ്നാട് നിയമസഭയിൽ എംഎൽഎ ആയി അധികാരമേൽക്കുന്ന ശബരീനാഥന്റെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. വിജയ്‌യുടെ ഡ്രൈവറും പിഎയുമായ രാജേന്ദ്രന്റെ മകനാണ് ശബരീനാഥൻ. എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ഒപ്പിടുന്നതിനു മുമ്പ് ‘അണ്ണാ ഞാൻ ഒപ്പിടട്ടേ’ എന്ന് വിജയ്‌യോട് ചോദിക്കുന്ന ശബരീനാഥനെ വിഡിയോയിൽ കാണാം. നിറഞ്ഞ പുഞ്ചിരിയോടെയാണ് ശബരിയുടെ പ്രവൃത്തിക്കു വിജയ്‌യുടെ മറുപടി.വിജയ് ഒരു അനുജനെ പോലെ ശബരിയെ കണ്ടു. മുതിര്‍ന്നപ്പോഴും ആ ബന്ധത്തിന് മാറ്റമുണ്ടായില്ല. ഒരു സന്തതസഹചാരിയെ പോലെ അവര്‍ ഇരുവരും വിജയ്‌ക്കൊപ്പമുണ്ടായിരുന്നു. ടിവികെ എന്ന പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തന്റെ വിശ്വസ്തനായ ശബരിനാഥിനോട് അതിന്റെ ഭാഗമാകാന്‍ വിജയ് ആവശ്യപ്പെട്ടു. വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ വിരുഗമ്പാക്കം ഭാരവാഹിയായിരുന്നു ശബരീനാഥൻ. കഴിഞ്ഞ വർഷം ടിവികെ ജില്ലാ സെക്രട്ടറിയായി ശബരിയെ നിയമിച്ചിരുന്നു.
Source link


