test del 3
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിക്ക് വിവാഹവാഗ്ദാനം നൽകി 20 ലക്ഷം തട്ടി; പ്രതിയെ പിടികൂടിയത് ഇങ്ങനെ

തിരുവനന്തപുരം ∙ വിദേശത്തുനിന്ന് മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി 20 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. ചോറ്റാനിക്കര തിരുവാങ്കുളത്ത് അപ്പാർട്മെന്റിൽ താമസിക്കുന്ന രാകേഷ് രാമചന്ദ്രൻ (40) ആണ് പേട്ട പൊലീസിന്റെ പിടിയിലായത്. 2024ൽ ആണ് പെരുന്താന്നി സ്വദേശിനിയുമായി രാകേഷ് പരിചയപ്പെട്ടത്. യുവതിക്ക് വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു പലപ്പോഴായി പണം വാങ്ങി. ഒടുവിൽ സഹോദരന്റെ ചികിത്സയ്ക്കാണെന്നു പറഞ്ഞു വൻ തുക വാങ്ങുകയായിരുന്നു.
Source link


