test del 4 copy of del 3
യുവതിയെ കബളിപ്പിച്ച് 60 പവനും 12 ലക്ഷം രൂപയും വാങ്ങി, ബെറ്റിങ് ആപ്പിൽ നിക്ഷേപിച്ചു; യുവാവ് അറസ്റ്റിൽ

കൊച്ചി∙ സുഹൃത്തായ യുവതിയിൽ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റിൽ. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാൽ വീട്ടിൽ ഷാലു (35) വിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. വീട് ജപ്തിയാണെന്നും അച്ഛന് സുഖമില്ലെന്നും ഓപ്പറേഷൻ വേണമെന്നും പ്ലൈവുഡ് ബിസിനസ് തുടങ്ങണമെന്നും യുവതിയോട് കളവു പറഞ്ഞ് പലതവണകളായി അറുപതു പവന്റെ സ്വർണാഭരണങ്ങളും പന്ത്രണ്ടു ലക്ഷത്തോളം രൂപയും യുവാവ് വാങ്ങുകയായിരുന്നു.
Source link


