NATIIONAL
ചെപ്പോക്ക് ഇളക്കിമറിച്ച് ഇംഗ്ലിഷ് (33 പന്തിൽ 85), ലക്നൗ ‘ഓവർ’ ആക്കാതെ നോക്കി ഓവർട്ടൻ; ചെന്നൈയ്ക്ക് വിജയലക്ഷ്യം 204 റൺസ്

ചെന്നൈ∙ ആദ്യ ആറ് ഓവറിൽ 91 റൺസ്, ബാക്കി 14 ഓവറിൽ 112; ‘അടി’പൊളിയായി തുടങ്ങിയ ലക്സൗ സൂപ്പർ ജയന്റ്സിനെ ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സ് പിടിച്ചുകെട്ടിയപ്പോൾ ലക്നൗവിന്റെ ഇന്നിങ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 203 റൺസിൽ അവസാനിച്ചു. നിർണായക മത്സരത്തിൽ ചെന്നൈയ്ക്കു വിജയലക്ഷ്യം 204 റൺസ്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ജാമി ഓവർട്ടൻ, രണ്ടു വിക്കറ്റെടുത്ത അൻഷുൽ കംബോജ്, ഒരു വിക്കറ്റെടുത്ത നൂർ അഹമ്മദ് എന്നിവരുടെ ബോളിങ്ങാണ് ലക്നൗവിനെ പിടിച്ചുകെട്ടിയത്. അർധസെഞ്ചറി നേടിയ ഓപ്പണർ ജോഷ് ഇംഗ്ലിഷ് (33 പന്തിൽ 85) നൽകിയ വെടിക്കെട്ട് തുടക്കവും അവസാന ഓവറുകളിൽ പിടിച്ചുനിന്ന ഷഹബാസ് അഹമ്മദിന്റെ ബാറ്റിങ്ങുമാണ് (25 പന്തിൽ 43*) ലക്നൗവിനു 200+ സ്കോർ നൽകിയത്.എന്നാൽ പിന്നീടെത്തിയ ആർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. ഏഴാം ഓവറിൽ നിക്കോളാസ് പുരാനെ (3 പന്തിൽ 1) നൂർ അഹമ്മദ് വീഴ്ത്തി. പത്താം ഓവറിൽ ഇംഗ്ലിഷിനെയും ഋഷഭ് പന്തിനെയും (12 പന്തിൽ 15) ജാമി ഓവർട്ടൻ വീഴ്ത്തിയതോടെ ലക്നൗവിന്റെ കുതിപ്പ് അവസാനിച്ചു. ഇതോടെ അവരുടെ സ്കോറിങ് മന്ദഗതിയിലായി. 6 ഓവറിൽ 91 എടുത്ത ലക്നൗ 15–ാം ഓവറിലാണ് 150 പിന്നിട്ടത്. ഇതിനിടെ ഏയ്ഡൻ മാർക്രം (7 പന്തിൽ 6) റണ്ണൗട്ടാകുകയും അക്ഷത് രഘുവംശിയെ (18 പന്തിൽ 18) ഓവർട്ടൻ, ഉർവിൽ പട്ടേലിന്റെ കൈകളിൽ എത്തിക്കുകയു ചെയ്തു.
Source link


