test del 5 copy of del 3

കാലാവസ്ഥ മാറി; മേയ് ഏറ്റവും അപകടമാസം: 24 മണിക്കൂറിൽ പെയ്തിരുന്ന മഴ 24 മിനിറ്റിൽ പെയ്തിറങ്ങുന്നു


പത്തനംതിട്ട ∙ മിന്നലും കാറ്റും തീവ്രമഴയും ഒരുമിച്ചെത്തുന്ന മേയ് മധ്യകേരളത്തെ സംബന്ധിച്ച് ഏറ്റവും അപകടമാസം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ദുരന്ത സാധ്യത ഏറിയത്. കൊച്ചി സർവകലാശാലാ ഗവേഷകരായ ഇ.കെ. കൃഷ്ണകുമാർ, എസ്. അഭിലാഷ്, സി.എസ് അഭിരാം നിർമൽ, എച്ച്. കുറുപ്പ് പ്രഭാത് എന്നിവരുടെ പഠനത്തിലാണ് മുന്നറിയിപ്പ്. അധികൃതരുടെയോ ദുരന്തനിവാരണ വകുപ്പിന്റെയോ ശ്രദ്ധയിൽപ്പെടാതിരുന്ന ഇക്കാര്യം ജിയോമാറ്റിക്സ് നാച്വറൽ ഹസാർഡ്സ് ആൻഡ് റിസ്ക് എന്ന ജേണലിൽ ഏതാനും മാസങ്ങൾ മുൻപാണു പ്രസിദ്ധീകരിച്ചത്. വൃക്ഷസമൃദ്ധമായ കേരളത്തിൽ റോഡരികിൽ പോലും അപകടകരമായ മരങ്ങൾ നിന്നാലും മുറിച്ചു മാറ്റാൻ കൃത്യമായ സംവിധാനമില്ല. ഇതിനായി യന്ത്രവൽക്കൃത സംവിധാനങ്ങളും പരിശീലനം ലഭിച്ച തൊഴിൽ സേനയും ഉൾപ്പെടുന്ന ട്രീ മാനേജ്മെന്റ് ബോർഡ് പ‌ഞ്ചായത്തു തലങ്ങളിൽ രൂപീകരിക്കണം. വിലയേറിയ തേക്കും പ്ലാവും ആഞ്ഞിലിയും മറ്റുമരങ്ങളും തുച്ഛവിലയ്ക്ക് വെട്ടിയെടുത്തു കടത്തുന്ന രീതിയാണ് ഇപ്പോൾ നാട്ടിൻപുറങ്ങളിൽ വ്യാപകം. നട്ടുവളർത്തുന്ന കർഷകന് കാര്യമായ ലാഭമൊന്നും തടിവെട്ടുമ്പോൾ കിട്ടുന്നില്ല. ഈ രീതി മാറ്റി സംസ്ഥാനത്തെ പ്രകൃതിദത്ത തടിസമ്പത്ത് ഗൃഹോപകരണ നിർമാണത്തിലും വീടു നിർമിതിക്കും ഉപയോഗിക്കാനും കൂടി പ്രയോജനപ്പെടുന്ന വിധത്തിലാവണം വൃക്ഷ വിനിയോഗ ബോർഡ് പ്രവർത്തിക്കേണ്ടത്.ഇപ്പോൾ വീട്ടുമുറ്റങ്ങൾ പോലും ടൈൽ ഇട്ട് അടച്ചിരിക്കുന്നതിനാൽ മണ്ണിലേക്കുള്ള മഴവെള്ളത്തിന്റെ കിനിഞ്ഞിറങ്ങൽ ഇല്ലാതായി. തെങ്ങിനു തടമെടുക്കൽ പോലെയുള്ള പരമ്പരാഗത കാർഷിക ശീലങ്ങളും അന്യം നിന്നു. ഇതിനു പരിഹാരം കാണാനും പഞ്ചായത്ത് തലത്തിൽ കൃഷിഭവനുകളും കർഷക കൂട്ടായ്മകളും നടപടി സ്വീകരിക്കണം. അന്തരീക്ഷ താപനം മൂലം മേഘങ്ങളിൽ പഴയതിലും കൂടുതൽ നീരാവി നിറയുന്നു. തലയ്ക്കു മുകളിൽ നിൽക്കുന്ന ജലബോംബുകളാണ് ഇപ്പോഴത്തെ കൂമ്പാര മേഘങ്ങളെന്ന് പഠനം നടത്തിയ ഡോ. എസ് അഭിലാഷും മറ്റും അഭിപ്രായപ്പെട്ടു.


Source link

Back to top button