test del 5 copy of del 3

തട്ടിപ്പ് പുറത്തായത് മുഖ്യപ്രതിയുടെ ഭാര്യ ഒറ്റിയതിനാലെന്നു സൂചന; നജീബിന്റെ ഡയറിയിൽ ‘ഉന്നതർ’, പണമിടപാടു രേഖകൾ പുറത്ത്


കിഴക്കമ്പലം ∙ അവയവക്കച്ചവടക്കേസിലെ പ്രധാന പ്രതി നജീബ് കല്ലട്രയുടെ ഡയറിയിലുള്ളത് ഉന്നതരുടെ പേരുകൾ. ഒട്ടേറെ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരുടെ പേരുകൾ ഇതിൽ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഏറെ കരുതലോടെയാണ്. പെരിങ്ങാല പോത്തനാംപറമ്പിലെ നജീബിന്റെ അപ്പാർട്ട്മെന്റിൽ നിന്നു പൊലീസ് കണ്ടെടുത്ത ഡയറിയിൽ പണം ലഭിച്ച സ്രോതസ്സുകളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളുമായുള്ള ഇടപാടുകളെക്കുറിച്ചും കൃത്യമായ വിവരങ്ങളുണ്ട്. അന്വേഷണം വ്യാപിപ്പിക്കുന്നതോടെ പല ഉന്നതരും വലയിലാകുമെന്നാണു സൂചന. ഡയറിയിലെ പണമിടപാടു രേഖകളുംബാങ്ക് വിവരങ്ങളും കേന്ദ്രീകരിച്ച് പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നജീബ് കല്ലട്ര കരിമുകൾ പോത്തനാംപറമ്പിലെ അപ്പാർട്ട്മെന്റിൽ താമസമാക്കിയതു 3 വർഷം മുൻപാണ്. എന്നാൽ അയൽവാസികളുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. ആഴ്ചതോറും വിവിധ സംസ്ഥാന റജിസ്ട്രേഷനിലുള്ള ആഡംബര കാറുകളിലാണു സഞ്ചരിച്ചിരുന്നതെന്നു നാട്ടുകാർ പറയുന്നു.എംപി, എംഎൽഎ, ചീഫ് വിപ്പ്, പൊലീസ് ഉന്നതർ; വ്യാജരേഖപ്പട്ടികയ്ക്ക് നീളമേറെ കിഴക്കമ്പലം ∙ പള്ളിക്കര കേന്ദ്രീകരിച്ചാണു വ്യാജരേഖകളുടെ നിർമാണം നടന്നിരുന്നതെന്നാണു പരിശോധനകളിൽ വ്യക്തമായത്.കുന്നത്തുനാട് പൊലീസ് 2 സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്. സൺ കമ്യൂണിക്കേഷൻസ്, സൈൻ എച്ച്ഡി ഡിജിറ്റൽ സ്റ്റുഡിയോ എന്നിവിടങ്ങളിൽ പരിശോധന നടത്തിയ പൊലീസ് സംഘം അക്ഷരാർഥത്തിൽ ഞെട്ടി.


Source link

Back to top button