NATIIONAL

നാലു കസേരയും പത്തു പേരും, ഐപിഎൽ അവസാന ലാപ്പിലെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ, അടിവാരത്തും ആകാംക്ഷ


ഐപിഎൽ 19–ാം സീസൺ അതിന്റെ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ പ്ലേഓഫിലെ ‘4 കസേരകളിൽ’ ഇടംപിടിക്കാനുള്ള മത്സരത്തിലാണ് 10 ടീമുകളും. ആരാധക പിന്തുണയല്ല, മറിച്ച് പോയിന്റ് ടേബിളിലെ പ്രകടനം മാത്രം നോക്കിയാണ് പ്ലേഓഫ് ടീമുകളെ തീരുമാനിക്കുക എന്നതിനാൽ 10 ടീമുകൾക്കും നിലവിൽ സാധ്യതയുണ്ട്. ടീമുകൾക്ക് 14 വീതം മത്സരങ്ങളുള്ള സീസണിൽ, പ്ലേഓഫ് ഉറപ്പിക്കാൻ കുറഞ്ഞത് 16 പോയിന്റ് നിർബന്ധമാണ്. സീസണിൽ 10 ടീമുകളുടെയും പ്ലേഓഫ് സാധ്യതകൾ ഇങ്ങനെ…6 ടീമുകൾക്കാണ് പ്ലേഓഫിലേക്ക് കൂടുതൽ സാധ്യത. 11 മത്സരങ്ങളിൽ 14 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള സൺറൈസേഴ്സ് ഹൈദരാബാദാണ് പ്ലേഓഫ് ഏറക്കുറെ ഉറപ്പിച്ച ടീം. ബാക്കിയുള്ള 3 മത്സരങ്ങളിൽ ഒന്നിൽ ജയിച്ചാൽ 16 പോയിന്റുമായി ഹൈദരാബാദിന് പ്ലേഓഫിലെത്താം. 13 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്സിന് ബാക്കിയുള്ള 4 മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ചാൽ പ്ലേഓഫിൽ കടക്കാം. ഒരു ജയം മാത്രമാണെങ്കിലും മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ച് പഞ്ചാബിന് പ്ലേഓഫ് പ്രതീക്ഷ വയ്ക്കാം. 12 പോയിന്റ് വീതമുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകൾക്ക് പ്ലേഓഫ് ഉറപ്പിക്കാൻ 2 ജയംകൂടി ആവശ്യമാണ്. മൂവർക്കും 4 വീതം മത്സരങ്ങൾ ബാക്കി. 10 പോയിന്റുമായി ആറാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സിന്, ബാക്കിയുള്ള 4 മത്സരങ്ങളിൽ മൂന്നെണ്ണം ജയിച്ചാൽ പ്ലേഓഫിൽ കടക്കാം.അടിവാരത്തെ ആകാംക്ഷആദ്യ 6 ടീമുകൾ കഴിഞ്ഞാൽ പ്ലേഓഫിലേക്ക് പ്രതീക്ഷ വയ്ക്കുന്നവരിൽ പ്രധാനിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നിലവിൽ 9 പോയിന്റുള്ള കൊൽക്കത്തയ്ക്ക് ബാക്കി 4 മത്സരങ്ങളും ജയിച്ചാൽ 17 പോയിന്റോടെ ആദ്യ നാലിൽ എത്താം. പോയിന്റ് ടേബിളിന്റെ ‘അടിവാരത്തുള്ള’ മുംബൈ ഇന്ത്യൻസ്, ലക്നൗ സൂപ്പർ ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്കും പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ചിട്ടില്ല. 


Source link

Back to top button