test del 5 copy of del 3

സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി; ‘ഇന്ത്യ വൺ’ വിമാനം ട്രാക്കിങ് സൈറ്റുകളിൽ തരംഗം, മമതയെ ‘എക്സിൽ’ അൺഫോളോ ചെയ്ത് പൊലീസ്


പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി നേടിയ വിജയത്തിന് പിന്നാലെ, സംസ്ഥാനത്തെ ആദ്യ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കൊൽക്കത്ത വേദിയാകുന്നു. ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെത്തി.ഭരണമാറ്റത്തിന്റെ സൂചനകൾ പ്രകടമാക്കി കൊൽക്കത്ത പോലീസിന്റെ ഔദ്യോഗിക എക്സ് (X) അക്കൗണ്ട് മുൻ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ നേതാവ് അഭിഷേക് ബാനർജി എന്നിവരെ അൺഫോളോ ചെയ്യുകയും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രാലയത്തെയും പിന്തുടരാൻ ആരംഭിക്കുകയും ചെയ്തു.പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അദ്ദേഹം സഞ്ചരിക്കുന്ന ‘ഇന്ത്യ വൺ’ (INDIA1) വിമാനം തത്സമയ വിമാന ട്രാക്കിങ് സൈറ്റുകളിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.ഫ്ലൈറ്റ് റഡാർ 24 പോലുള്ള സൈറ്റുകളിൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷിച്ച വിമാനമായി ‘ഇന്ത്യ വൺ’ മാറി.


Source link

Back to top button