test del 5 copy of del 3
ആരോഗ്യ മന്ത്രിയായി കെ.മുരളീധരൻ എത്തുമോ? തലസ്ഥാനത്തു നിന്നുള്ള മന്ത്രിമാർ ആരൊക്കെ? നാലു പേർക്ക് പരിഗണന

തിരുവനന്തപുരം ∙ യുഡിഎഫ് മന്ത്രിസഭയിൽ ജില്ലയിൽനിന്ന് ആരൊക്കെ മന്ത്രിമാരാകുമെന്ന കാര്യത്തിൽ നേതാക്കൾക്കിടയിൽ അനൗദ്യോഗിക ചർച്ചകൾക്കും തുടക്കമായി. ഒരു ഘടകകക്ഷി നേതാവ് ഉൾപ്പെടെ 4 പേർക്കാണു പരിഗണന. സംസ്ഥാനത്താകെയുള്ള സാധ്യതകളും വിവിധ സമവാക്യങ്ങളും പരിശോധിച്ച ശേഷമേ അന്തിമതീരുമാനത്തിൽ എത്തുകയുള്ളൂ. കെ.മുരളീധരൻ, സി.പി.ജോൺ, എം.വിൻസന്റ്, എൻ.ശക്തൻ എന്നിവരാണു ജില്ലയിൽനിന്നു പരിഗണനയിലുള്ളവർ.യുഡിഎഫിൽ മുസ്‌ലിം ലീഗും കേരള കോൺഗ്രസും(ജേക്കബ്) കഴിഞ്ഞാൽ സിഎംപിയാണ് ഏറ്റവും കൂടുതൽ കാലമായി തുടരുന്ന ഘടകകക്ഷി. സിപിഎം വിട്ട് സിഎംപി രൂപീകരിച്ച എം.വി.രാഘവൻ, യുഡിഎഫിന്റെ ഭാഗമായ ശേഷം 4 തവണ മന്ത്രിയായി. രാഘവന് ശേഷം ആദ്യമായാണ് പാർട്ടിക്ക് ഒരു എംഎൽഎ ഉണ്ടാകുന്നത്. ഒരു എംഎൽഎ ളള്ള പാർട്ടിക്ക് മന്ത്രിസ്ഥാനം നൽകണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. എങ്കിലും സിഎംപിയുടെ പാരമ്പര്യവും ജോണിന്റെ രാഷ്ട്രീയ പരിചയവും കണക്കിലെടുക്കുമെന്നാണു കണക്കുകൂട്ടൽ.
Source link


