test del 3
യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു; ഇൻഡിഗോ വിമാനത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു – വിഡിയോ

ചണ്ഡീഗഡ്∙ ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. ചണ്ഡീഗഡ് വിമാനത്താവളത്തിലാണ് സംഭവം. ഹൈദരാബാദിൽനിന്ന് ചണ്ഡീഗഡിലേക്ക് വരുകയായിരുന്നു വിമാനം.യാത്രക്കാരെ അടിയന്തര വാതിലുകളിലൂടെ പുറത്തിറക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. സംഭവത്തിൽ അഞ്ച് യാത്രക്കാർക്ക് നിസാര പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തെ തുടർന്ന് കാബിനിൽ പുക നിറഞ്ഞെന്നും യാത്രക്കാർ പറഞ്ഞു.(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Rhyacharya എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)
Source link


