NEWS
കേരള ബജറ്റ് 2026: ഉന്നത വിദ്യാഭ്യാസ രംഗത്തിന് പുതിയ ദിശാബോധം നല്കുന്ന പ്രഖ്യാപനങ്ങള്‍ – ടോം ജോസഫ്

കൊച്ചി∙ കേരള ബജറ്റ് 2026-27-ല്‍ ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നൂതന സാങ്കേതികവിദ്യ, ഭാവി തൊഴില്‍ നൈപുണ്യ വികസനം എന്നിവയ്ക്ക് നല്‍കിയിരിക്കുന്ന പ്രാധാന്യം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് ജെയിന് യൂണിവേഴ്സിറ്റി ഡയറക്ടര്‍ ടോം ജോസഫ് പറഞ്ഞു.കേരള നോളജ് വാലി സ്ഥാപിക്കാനുള്ള പ്രഖ്യാപനം സംസ്ഥാനത്തെ ആഗോള നിലവാരത്തിലുള്ള വിജ്ഞാന-ഗവേഷണ കേന്ദ്രമായി മാറ്റാനുള്ള ദീര്‍ഘവീക്ഷണമുള്ള നീക്കമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച ദേശീയ-അന്തര്‍ദേശീയ സര്‍വകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും ആകര്‍ഷിക്കുന്നതിലൂടെ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര വിദ്യാഭ്യാസവും ഗവേഷണ അവസരങ്ങളും സ്വന്തം നാട്ടില്‍ തന്നെ ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കും.ബഹിരാകാശ സമ്പദ്വ്യവസ്ഥ, സാറ്റലൈറ്റ് സാങ്കേതികവിദ്യ, ഭാവി നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ശ്രദ്ധ കേരളത്തിലെ യുവജനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കും. വയനാട് ട്രൈബല്‍ സര്‍വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും സംബന്ധിച്ച പ്രഖ്യാപനം എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളുന്ന വികസന കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും അദ്ദേഹം വിലയിരുത്തി.
Source link


