test del 5 copy of del 3

ശിവൻകുട്ടി പൂട്ടിച്ച അക്കൗണ്ട് തുറന്നു; ബിജെപിയെ വിജയിപ്പിച്ചത് ആ ‘നഗരസഭ സ്ട്രാറ്റജി’; നിർണായകമായത് എൽഡിഎഫ് വോട്ട്?


2016ല്‍ എല്‍ഡിഎഫ് പൂട്ടിച്ച ഒരു അക്കൗണ്ടിനു പകരം എല്‍ഡിഎഫിന്റെ രണ്ടു സീറ്റുകള്‍ കൂടി പിടിച്ചെടുത്ത് മൂന്ന് അക്കൗണ്ടുകള്‍ തുറന്ന് മധുരപ്രതികാരം ചെയ്തിരിക്കുകയാണ് ബിജെപി. നേമത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാറും നാലായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സംസ്ഥാന നിയമസഭയിലേക്ക് എത്തുമ്പോള്‍ കഴക്കൂട്ടത്ത് ഇഞ്ചോടിച്ചു പോരാട്ടത്തിലാണ് വി.മുരളീധരന്‍ ജയിച്ചുകയറിയത്. തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചെടുത്തത് ഉള്‍പ്പെടെ തദ്ദേശതിരഞ്ഞെടുപ്പില്‍ ലഭിച്ച വന്‍മുന്നേറ്റത്തിന്റെ ചുവടുപിടിച്ചാണ് യാത്ര. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഘടകകക്ഷി സീറ്റ് വിഭജനത്തിലും കൂടുതല്‍ ജാഗ്രത കാട്ടിയിരുന്നെങ്കില്‍ കുറച്ചുകൂടി മികച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയുമായിരുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.മൂന്നു സീറ്റുകള്‍ക്കൊപ്പം മുപ്പതോളം സീറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ബിജെപിക്കു കഴിഞ്ഞു. ഒരു സീറ്റില്‍ 67000 വോട്ടും മൂന്നു സീറ്റുകളില്‍ 50000ത്തിലേറെ വോട്ടും പാര്‍ട്ടി നേടി. രണ്ടു സീറ്റുകളില്‍ 48000 വോട്ടുകളും രണ്ടു സീറ്റുകളില്‍ 45000 വോട്ടുകളും സ്വന്തമാക്കി. മൂന്നു സീറ്റിലാണ് നാല്‍പതിനായിരം വോട്ടുകള്‍ ലഭിച്ചത്. 8 സീറ്റില്‍ 35000 വോട്ടും 6 സീറ്റില്‍ 30000 വോട്ടും ലഭിച്ചു. മഞ്ചേശ്വരത്ത് സീറ്റ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും കെ.സുരേന്ദ്രന് 67696 വോട്ടുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കാസര്‍കോട് അശ്വനി, ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാര്‍ എന്നിവര്‍ അമ്പതിനായിരത്തിലധികം വോട്ടു നേടി. പാലക്കാട് ശോഭാ സുരേന്ദ്രന് 49052 വോട്ടും മലമ്പുഴയില്‍ സി.കൃഷ്ണകുമാറിന് 48908 വോട്ടും കിട്ടി.ഭരണവിരുദ്ധ വികാരത്തിന്റെ ഭാഗമായുള്ള വോട്ടുകളില്‍ ഒരു ഭാഗം ചില മണ്ഡലങ്ങളിലെങ്കിലും സ്വന്തനമാക്കാന്‍ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്. അതിനൊപ്പം തന്നെ ഇടതിന്റെ പരമ്പരാഗത വോട്ടു ബാങ്കുകളില്‍ നേരിട്ടു കടന്നുകയറാന്‍ കഴിഞ്ഞുവെന്നതിന്റെ ഉദാഹരണമായി കൊല്ലം ജില്ലയിലെ ചാത്തന്നൂരിലെ വിജയം. യുഡിഎഫ് തരംഗത്തിനിടയിലും എല്‍ഡിഎഫിന്റെ മൂന്നു സിറ്റിങ് സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തിരിക്കുന്നത്. കേന്ദ്രനേതൃത്വത്തിനു മുന്നില്‍ തലയയുര്‍ത്തി നില്‍ക്കാന്‍ പാകത്തിലുള്ള വിജയമാണ് രാജീവ് ചന്ദ്രശേഖറിനും സംഘത്തിനും ലഭിച്ചിരിക്കുന്നത്. വന്‍പരാജയത്തോടെ എല്‍ഡിഎഫ് 35 സീറ്റുകളിലേക്ക് ഒതുങ്ങുമ്പോള്‍ സംസ്ഥാനരാഷ്ട്രീയത്തില്‍ ഉയരുന്ന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള കൂടുതല്‍ പരീക്ഷണങ്ങള്‍ക്കാവും ബിജെപി ശ്രമിക്കുക.


Source link

Back to top button