test del 5 copy of del 3
‘ബംഗാളിൽ പുതിയ സൂര്യോദയം; ഇത് പ്രതികാരത്തിനുള്ള സമയമല്ല, മാറ്റത്തിനുള്ള സമയം’

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയത് അഭൂതപൂർവവും ചരിത്രപരവുമായ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവർത്തകരുടെ മുഖത്തെ സന്തോഷം തനിക്ക് കാണാൻ കഴിയുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ബംഗാളിൽ പുതിയ ചരിത്രം കുറിച്ച ബിജെപി പ്രവർത്തകർക്ക് നന്ദി അറിയിച്ചു. നിതിൻ നവീൻ ബിജെപി ദേശീയ അധ്യക്ഷനായ ശേഷം അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം നടന്ന ആദ്യ തിരഞ്ഞെടുപ്പുകളായിരുന്നു ഇവ. അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ പ്രവർത്തകർക്ക് ഏറെ ഗുണകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു.‘‘പ്രതിപക്ഷം വനിതാ സംവരണ ബിൽ തടഞ്ഞു. ഇത് സ്ത്രീകളുടെ രോഷത്തിനു കാരണമാകുമെന്ന് ഞാൻ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ സ്ത്രീകൾ പ്രതിപക്ഷത്തെ ശിക്ഷിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി സ്ത്രീകളുടെ കടുത്ത രോഷം നേരിടേണ്ടി വരും. കോൺഗ്രസ് എപ്പോഴും ഇന്ത്യയെ വിഭജിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ജനങ്ങൾക്ക് വേണ്ടത് വികസനമാണ്, വിഭജനമല്ല. ഈ തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ അവർ അത് തെളിയിച്ചു. കേരളത്തിന്റെ വികസനത്തിനായി ഞങ്ങൾ പ്രവർത്തിക്കുമെന്ന് യുഡിഎഫിന് ഞാൻ ഉറപ്പുനൽകുന്നു’’ – പ്രധാനമന്ത്രി പറഞ്ഞു.
Source link


