NEWS
കോക്രോച് പാർട്ടി മെഗാ പ്രക്ഷോഭം ഇന്ന്

ന്യൂഡൽഹി ∙ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാത്തതിൽ പ്രതിഷേധിച്ച് കോക്രോച് ജനത പാർട്ടിയുടെ (സിജെപി) മെഗാ പ്രക്ഷോഭം ഇന്ന് ഡൽഹിയിൽ. പങ്കെടുക്കുന്നവരെല്ലാം പ്ലേറ്റും സ്പൂണുമായി എത്തണമെന്നാണ് സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടിരിക്കുന്നത്. പാത്രം കൊട്ടിയുള്ള പ്രതിഷേധമായിരിക്കുമെന്നാണ് സൂചന. ജന്തർ മന്തറിൽ ഉച്ചയ്ക്ക് ഒന്നു മുതലാണ് പരിപാടി.ഡൽഹിയിൽ രണ്ടാഴ്ച മുൻപ് നടത്തിയ പ്രതിഷേധത്തിനു ശേഷം പുണെ, ലക്നൗ, അമൃത്‍സർ, ഹൈദരാബാദ്, ജയ്പുർ എന്നിവിടങ്ങളിലും ധർണ നടത്തിയിരുന്നു.
Source link


