test del 5 copy of del 3
കോടികളില്ല, സൈക്കിളിൽ ‘കപ്പടിച്ച്’ ചാണ്ടി ഉമ്മൻ; റെക്കോർഡ് ഭൂരിപക്ഷം, ഉമ്മൻചാണ്ടിയെയും ‘തോൽപിച്ചു’

കോട്ടയം∙ രാവിലെ ഒരു സൈക്കിളുമായി ഇറങ്ങും, വീടു കയറി വോട്ടു ചോദിക്കും. പക്ഷേ, മണ്ഡലത്തിൽ ഒരൊറ്റ ഫ്ലക്സോ പോസ്റ്ററോ പോലുമില്ല. കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പ്രചാരണവുമായാണ് ചാണ്ടി ഉമ്മൻ തിരഞ്ഞടുപ്പിനിറങ്ങിയത്. എന്നാൽ ആ സൈക്കിളുമായി ചാണ്ടി നിയമസഭയിലേക്കു കയറിപ്പോകുമ്പോൾ പുതുപ്പള്ളി നൽകിയത് റെക്കോർഡ് ഭൂരിപക്ഷം. 52907 വോട്ടിനാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ജയിച്ചത്. പല മണ്ഡലത്തിലും കോടികളാണ് സ്ഥാനാര്‍ഥികൾ പ്രചാരണത്തിനു ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം പരമാവധി 40 ലക്ഷം രൂപ ചെലവഴിക്കാമെന്നാണ്. എന്നാല്‍ ചാണ്ടി ഉമ്മന്റെ പ്രചാരണത്തിന് അത്രയും തുക പോലുമായിട്ടില്ല.
Source link


