NATIIONAL

പറഞ്ഞാൽ വിശ്വസിക്കില്ല, ഒരു ഐപിഎൽ മത്സരം കളിക്കാന്‍ എനിക്കു വേണ്ടി പ്രൈവറ്റ് ജെറ്റ് ഓഫർ ചെയ്തു: ഞെട്ടിച്ച് ഇംഗ്ലണ്ട് പേസർ


ലണ്ടൻ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചിരുന്ന കാലത്ത് ഒരു മത്സരത്തിൽ ഇറക്കുന്നതിനു വേണ്ടി ടീം ഉടമ തനിക്ക് ചാർട്ടേഡ് വിമാനം വരെ ‘ഓഫര്‍’ ചെയ്തിട്ടുണ്ടെന്ന് ഇംഗ്ലണ്ടിന്റെ വെറ്ററൻ പേസർ മാർക് വുഡ്. ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ പോഡ്കാസ്റ്റിലാണ് ഐപിഎലിലെ ‘ഞെട്ടിച്ച സംഭവങ്ങളെക്കുറിച്ച്’ മാർക് വുഡ് മനസ്സു തുറന്നത്. ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിങ്സ്, ലക്നൗ സൂപ്പർ ജയന്റ്സ് ടീമുകൾക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് മാർക് വുഡ്. പനി ബാധിച്ച്് വിശ്രമത്തിലായിരുന്ന സമയത്ത് ഒരു മത്സരം കളിക്കുന്നതിനു വേണ്ടി മാത്രം പ്രൈവറ്റ് ജെറ്റ് ഓഫർ ചെയ്ത ടീം ഏതാണെന്ന് മാർക് വുഡ് വെളിപ്പെടുത്തിയിട്ടില്ല.പ്രൈവറ്റ് ജെറ്റിന്റെ കാര്യം പിതാവിനോടു പറഞ്ഞപ്പോൾ, അദ്ദേഹം പോലും അതു വിശ്വസിക്കാൻ തയാറായില്ല. എന്നാല്‍ ഒടുവിൽ വിശ്രമിക്കാനായിരുന്നു ഞാൻ തീരുമാനിച്ചത്.’’– മാർക് വുഡ് പറഞ്ഞു. ഐപിഎൽ കരിയറിൽ ചെന്നൈ സൂപ്പർ കിങ്സിനായി ഒരു മത്സരവും ലക്നൗ സൂപ്പർ ജയന്റ്സിനായി നാലു മത്സരവുമാണ് മാർക് വു‍ഡ് കളിച്ചിട്ടുള്ളത്. ലക്നൗവിനായി നാലു കളികളിൽനിന്ന് 11 വിക്കറ്റുകൾ താരം വീഴ്ത്തിയിട്ടുണ്ട്.


Source link

Back to top button