test del 4 copy of del 3
ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി മൂന്നാർ; സഞ്ചാരികൾ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ മടങ്ങുന്നു

മൂന്നാർ ∙ ഗതാഗതക്കുരുക്കിൽ മുങ്ങി മൂന്നാറും പരിസരങ്ങളും. കഴിഞ്ഞ മൂന്നു ദിവസമായാണ് മൂന്നാറിലും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വൻതിരക്ക് അനുഭവപ്പെടുന്നത്. മധ്യവേനലവധി ആരംഭിച്ച ശേഷം ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത് കഴിഞ്ഞ മൂന്നു ദിവസങ്ങളിലാണ്. ആനച്ചാൽ, ആൽത്തറ, രണ്ടാം മൈൽ, പള്ളിവാസൽ, ഹെഡ് വർക്സ് ഡാം മുതൽ ആർഒ കവല വരെ, മാട്ടുപ്പെട്ടി, മറയൂർ റോഡ്, ഫ്ലവർ ഗാർഡൻ, കുണ്ടള, എക്കോ പോയിന്റ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കുരുക്ക് അനുഭവപ്പെട്ടത്.
Source link


