NATIIONAL

രണ്ടു മാസത്തിനിടെ 2 ‘വിൽപനയോ’? ‘റോയൽ’ ഏറ്റെടുക്കലിലെ ട്വിസ്റ്റ്; ഐപിഎൽ ടീമിന്റെ തലപ്പത്ത് വീണ്ടും ‘സഹോദരങ്ങൾ’ വരുന്നു!


ജയ്പുർ ∙ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസ് പ്ലേഓഫിലേക്ക് കുതിക്കുന്നതിനിടെയാണ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥ കൈമാറ്റം സംബന്ധിച്ച വാർത്തകളും പുറത്തുവരുന്നത്. രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് രാജസ്ഥാന്റെ ‘വിൽപന’ നടക്കുന്നത്. മാർച്ചിൽ, പുതിയ സീസണ് കൊടിയേറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജസ്ഥാനെ വിറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.∙ കൽ സോമാനി ഡീലിന് എന്തു സംഭവിച്ചു? 2008ൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിറ്റുപോയ ഐപിഎൽ ടീമുകളിലൊന്നായിരുന്നു രാജസ്ഥാൻ റോയൽസ്. ബ്രിട്ടിഷ് വ്യവസായി മനോജ് ബദാലെയുടെ നേതൃത്വത്തിലുള്ള എമർജിങ് മീഡിയ ഏകദേശം 67 മില്യൻ ഡോളറിനാണ് (അന്ന് ഏകദേശം 268-320 കോടി രൂപ) ജയ്‌പുർ ആസ്ഥാനമായുള്ള രാജസ്ഥാൻ ടീമിനെ സ്വന്തമാക്കിയത്. ബദാലെയുടെ പേരിലായിരുന്നു രാജസ്ഥാൻ റോയൽസിന്റെ 65 ശതമാനം ഓഹരികളും. 2021 മുതൽ ടീമിൽ നിക്ഷേപമുണ്ടായിരുന്ന ആളാണ് കൽ സോമാനി. സ്പോർട്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെക്നോളജി മേഖലകളിൽ യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന സംരഭകനായ കൽ സോമാനി, മോട്ടർ സിറ്റി ഗോൾഫ് ക്ലബ്ബിന്റെ സഹ ഉടമകൂടിയാണ്.മാർച്ചിൽ ആദിത്യ ബിർള ഗ്രൂപ്പ് നേതൃത്വം നൽകുന്ന കൺസോർഷ്യം മറ്റൊരു ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മുഴുവൻ ഓഹരികളും സ്വന്തമാക്കിയത് 178 കോടി ഡോളറിന്, ഏകദേശം 16,706 കോടി രൂപയ്ക്കാണ്. ഇതു കഴിഞ്ഞാൽ ഏറ്റവും വലിയ ഏറ്റെടുക്കലാണ് രാജസ്ഥാൻ റോയൽസിന്റേത്. 2021ൽ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്‌ജി ഗ്രൂപ്പ് 7090 കോടി രൂപയ്ക്കു ലക്നൗ സുപ്പർ ജയന്റ്സിനെ സ്വന്തമാക്കിയതാണ് മൂന്നാം സ്ഥാനത്ത്.


Source link

Back to top button