CINEMA

സൂര്യ ചിത്രത്തിലെ അണിയറ പ്രവർത്തകരുമായി പിണങ്ങി തൃഷ?​ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം


സൂര്യയെ നായകനാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്” ചിത്രത്തിന്റെ അണിയറപ്രവർത്തകരും നായികയായ തൃഷയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെെയിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ തൃഷ പങ്കെടുച്ചിരുന്നില്ല. ഇതിന് പിന്നാലെ താരം വിമർശനങ്ങൾ നേരിട്ടിരുന്നു. രണ്ടു പതിറ്റാണ്ടിനുശേഷം സൂര്യയും തൃഷയും ഒരുമിക്കുന്നുവെന്നതാണ് കറുപ്പിന്റെ പ്രത്യേകത. ‘പ്രീതി’ എന്ന അഭിഭാഷകയുടെ വേഷത്തിലാണ് തൃഷ ചിത്രത്തിലെത്തുന്നത്. ഓഡിയോ ലോഞ്ചിലെ തൃഷയുടെ അസാന്നിദ്ധ്യം ചർച്ചയായതിന് പിന്നാലെ തന്റെ ക്യാരക്റ്റർ ടീസർ പങ്കുവച്ച് കൊണ്ട് തൃഷ രംഗത്തെത്തിയിരുന്നു.


Source link

Back to top button