LATEST NEWS

സ്വർണത്തിന് ഇന്നും ഇടിവ്, ട്രംപിന്‍റെ ഇറാൻ ഭീഷണിയിൽ എണ്ണവില കുതിച്ചു


സംസ്ഥാനത്തെ സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,735 രൂപയായി. പവൻ വില 600 രൂപ കുറഞ്ഞ് 1,09,880 രൂപയായി. അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് വർധിച്ചതും ലാഭമെടുപ്പുമാണ് വില ഇടിയാൻ കാരണം. ഇന്നലെ രാവിലെ കുറഞ്ഞെങ്കിലും ഉച്ചയോടെ തിരിച്ചു കയറിയിരുന്നു.ക്രൂഡ് ഓയില്‍ വില വർധിക്കുന്നത് പണപ്പെരുപ്പത്തിന് കാരണമാകുമെന്നും ഇതോടെ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ കുറച്ചേക്കില്ലെന്നുമാണ് വിപണി കരുതുന്നത്. ഇതും സ്വർണത്തിന് തിരിച്ചടിയാണ്. ഓരോ കയറ്റത്തിനും പിന്നാലെ സ്വർണത്തിൽ ലാഭമെടുപ്പ് ശക്തമാകുന്നതും വില ഇടിക്കുന്നുണ്ട്. ഇന്നലെ ഉച്ചക്ക് ശേഷമുണ്ടായ മുന്നേറ്റത്തിന്‍റെ നേട്ടമെടുക്കാൻ നിക്ഷേപകർ ഇന്ന് തന്നെ തയാറായതും വില ഇടിച്ചു.


Source link

Back to top button