NEWS

തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നായകൻ രാഘവ ലോറൻസ്?; ജനങ്ങളുടെ അഭിപ്രായം തേടി നടൻ


ചെന്നൈ ∙ മുഖ്യമന്ത്രി സി.ജോസഫ് വിജയ് രാജിവച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നടൻ രാഘവ ലോറൻസ് മത്സരിക്കാൻ സാധ്യത. ജീവിതത്തിലെ പ്രധാന തീരുമാനം അറിയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ലോറൻസ് ഇന്നലെ ‘രാഷ്ട്രീയത്തിലേക്കു വരണോ വേണ്ടയോ’ എന്നതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ അഭിപ്രായം തേടി.രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് എത്തുന്നെന്ന് അറിഞ്ഞപ്പോൾ പിന്തുണയ്ക്കാൻ ആലോചിച്ചിരുന്നു. അന്നു രാഷ്ട്രീയ പ്രവേശനത്തിന് അമ്മയുടെ പിന്തുണയില്ലായിരുന്നു. ഇപ്പോൾ വിജയ് രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ രാഷ്ട്രീയ പ്രവേശനത്തിന് അമ്മ പിന്തുണയ്ക്കുന്നുണ്ട്. ഇനി ജനങ്ങളാണു താൻ രാഷ്ട്രീയത്തിൽ വേണോ, വേണ്ടയോ എന്ന് അറിയിക്കേണ്ടതെന്നും കമന്റുകളായി ഇവ അറിയിക്കാമെന്നും രാഘവ ലോറൻസ് പറഞ്ഞു. അനുകൂല പ്രതികരണമാണ് ലോറൻസിന്റെ അഭ്യർഥനയ്ക്കു ലഭിക്കുന്നത്. അതേസമയം, ടിവികെ സ്ഥാനാർഥിയാകുമോയെന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.


Source link

Back to top button