CINEMA
തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ അങ്കം അട്ടഹാസം

മേയ് 8ന് റിലീസ് ചോര കൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മേയ് 8ന് തിയേറ്ററുകളിൽ.ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലറായ അങ്കം അട്ടഹാസത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ, നന്ദു, അന്ന രാജൻ എന്നിവർക്കൊപ്പം പുതുമുഖ നായിക അംബികയും പ്രധാന വേഷം അവതരിപ്പിക്കുന്നു.നായകനിരയിലേക്ക് മാധവ് സുരേഷ് മാറുമെന്ന് പ്രതീക്ഷ നൽകുന്ന ചിത്രം ആയിരിക്കും അങ്കം അട്ടഹാസം. സൂപ്പർ ഹിറ്റായ മോഹിനിയാട്ടത്തിനുശേഷം സൈജു കുറുപ്പ് ആക്ഷൻ വേഷം അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുണ്ട്. സുജിത്ത് എസ് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ സുജിത്ത് എസ് നായരും നിർമ്മാതാവ് അനിൽകുമാർ ജി യും ചേർന്നാണ് രചന.
Source link


