test del 5 copy of del 3
വിവാഹവാർഷിക ആഘോഷത്തിനു പിന്നാലെ ഭാര്യയുമായി വഴക്ക്: കസേര കൊണ്ട് അടിയേറ്റ പിതാവ് മരിച്ചു; മകൻ അറസ്റ്റിൽ

വെള്ളറട ∙ മകന്റെ വിവാഹ വാർഷിക ആഘോഷത്തിനു ശേഷമുള്ള തർക്കത്തിനിടെ കസേര കൊണ്ടുള്ള അടിയേറ്റ പിതാവു മരിച്ചു. മകൻ അറസ്റ്റിൽ. കുത്തേറ്റ അടുത്ത ബന്ധു ആശുപത്രിയിലാണ്. അമ്പൂരി കുരുവിക്കോണം ഇടിയൻകോണം കല്ലൂർഹൗസിൽ തോമസ് ഏബ്രഹാം (ഷാജി–62) ആണു മരിച്ചത്. മകൻ ഫിസിയോ തെറപ്പിസ്റ്റ് ഷാനു തോമസ് (31) അറസ്റ്റിലായി . ഷാനു മദ്യലഹരിയിലായിരുന്നുവെന്ന് വെള്ളറട സ്റ്റേഷൻ ഹൗസ് ഓഫിസർ ജെ.നിസാമുദ്ദീൻ പറഞ്ഞു. മലേഷ്യയിൽ അവസരം ലഭിച്ചതോടെ കോയമ്പത്തൂരിലെ ജോലി രാജിവച്ച് നാട്ടിലെത്തിയ ഷാനു ബുധനാഴ്ച വിവാഹത്തിന്റെ രണ്ടാം വാർഷികം ആഘോഷിച്ചു. ബന്ധുക്കൾ പിരിഞ്ഞ ശേഷം ഷാനുവും ഭാര്യയും തമ്മിൽ വഴക്കുണ്ടായതോടെ ഷാനുവിന്റെ അമ്മ മിനി സമീപത്തു താമസിക്കുന്ന സഹോദരൻ ബിനു വർഗീസിനെ വിളിച്ചുവരുത്തി. ഇതോടെ പ്രകോപിതനായ ഷാനു അടുക്കളയിൽ നിന്നു കത്തിയെടുത്ത് ബിനുവിനെ പലവട്ടം കുത്തുകയായിരുന്നു.കൊലപാതകത്തിനു കാരണമായത് ഭാര്യയുമായുള്ള വഴക്ക് വെള്ളറട ∙ അമ്പൂരിയിൽ ഭാര്യയുമായുള്ള വഴക്കാണ് കൊലപാതകത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്ന് പൊലീസ്. നിസ്സാരമായ വഴക്കിൽ അടുത്ത ബന്ധു ഇടപെട്ടതോടെ പ്രതി ഷാനു തോമസ് പ്രകോപിതനാകുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായുരുന്നുവെന്ന് വെള്ളറട പൊലീസ് പറഞ്ഞു. ഇതിനു ശേഷമാണ് ഷാനു തോമസ് പിതാവ് തോമസ് ഏബ്രഹാമിനെ കസേര ഉപയോഗിച്ച് തലയ്ക്കടിച്ചത് എന്ന് പൊലീസ് പറഞ്ഞു.ഇതിനിടെയാണ് തോമസിന് കസേര കൊണ്ട് തലയ്ക്ക് അടിയേറ്റത്. തലയുടെ പിൻഭാഗത്ത് ഏറ്റ മുറിവാണ് മരണകാരണമായത് എന്നു പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ സൂചിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇത് വീഴ്ചയിൽ ഉണ്ടായതാണെന്നാണു ബന്ധുക്കളുടെ വാദം. ബന്ധുക്കൾ എത്താനുള്ളതിനാൽ തോമസ് ഏബ്രഹാമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Source link


