NEWS

യുദ്ധം തീർന്നാലും വിറപ്പിക്കും ആ ‘ലിറ്റിൽ ബോയ്’, ഇന്ത്യ പേടിക്കണം; സാധാരണക്കാരെ എങ്ങനെ ബാധിക്കും?


ന്യൂഡൽഹി ∙ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതത്തിൽ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്ല്യുപിഐ) 9.68% എന്ന റെക്കോർഡ് നിരക്കിൽ. ഏപ്രിലിൽ 8.26% ആയിരുന്ന നിരക്കാണ് 9.68% ആയി മേയിൽ ഉയർന്നത്. ഇന്ധനവിലയാണു പ്രധാനമായി നിരക്കിൽ പ്രതിഫലിച്ചിരിക്കുന്നത്. 2022–23 അടിസ്ഥാനമാക്കിയ സൂചികയിലെ ഏറ്റവും ഉയർന്നനിരക്കാണിത്.മൊത്തവിപണിയിലെ ഇടപാടുകൾക്ക് ദീർഘനാൾ ചെലവേറിയാൽ അതിന്റെ ഭാരം ചെറുകിട വിപണിയിലേക്ക് വ്യാപാരികൾ കൈമാറും. ചില്ലറവിപണിയിലെ വിലക്കയറ്റത്തോത് 3.48% ആയിരുന്നത് മേയിൽ 3.93% ആയി ഉയർന്നു.


Source link

Back to top button