test del 5 copy of del 3

അമേരിക്കക്കാരുടെ സ്ഥാനം കടലിന്റെ ആഴങ്ങളിലെന്ന് മുജ്തബ ഖമനയി; കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതി – പ്രധാന വാർത്തകൾ


അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും യുഎസ് സൈനിക നീക്കങ്ങൾക്കുമെതിരെ അതിരൂക്ഷമായ ഭാഷയിൽ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രതികരിച്ചെന്ന വാർത്ത തലക്കെട്ടുകളിൽ ഇടംപിടിച്ചു. ബലാത്സംഗത്തിനിരയായ 15 വയസ്സുകാരിയുടെ 31 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനവും വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.ബലാത്സംഗത്തിനിരയായ 15 വയസ്സുകാരിയുടെ 31 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വ്യക്തിപരമായ തീരുമാനങ്ങളെ സർക്കാർ മാനിക്കണമെന്നും പെൺകുട്ടിയുടെയും കുടുംബത്തിന്റെയും തീരുമാനമാണ് അന്തിമമെന്നും കോടതി വ്യക്തമാക്കി.തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ കോഴിക്കോട് കിഡ്‌സൺ കോർണർ മുതൽ റെയിൽവേ സ്റ്റേഷൻ വരെ മിഠായിത്തെരുവിലൂടെ മൊട്ടയടിച്ച് കാതിൽ രണ്ടു കമ്മൽ ഇട്ടു നടക്കുമെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി.അൻവർ. സമാനമായ വെല്ലുവിളി ഏറ്റെടുക്കാൻ ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി.എം.മുഹമ്മദ് റിയാസ് തയാറാകുമോയെന്നും അൻവർ ചോദിച്ചു.


Source link

Back to top button