NATIIONAL
‘ഇനി ഹാർദിക് മറന്നുപോയതാണോ?’; അടിവാങ്ങിക്കൂട്ടി ബുമ്രയും ബോൾട്ടും, എന്നിട്ടും ഇംപാക്ട് പ്ലെയറെ എറിയിച്ചില്ല; അന്തംവിട്ട് ആരാധകർ

മുംബൈ ∙ ഐപിഎൽ സീസണിൽ ആറാം തോൽവി ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യൻസിന്റെ പ്ലേഓഫ് സാധ്യതകൾ മങ്ങുകയാണ്. എട്ടു മത്സരങ്ങളിൽനിന്ന് ആറു പോയിന്റ് മാത്രമുള്ള മുംബൈ, ഒൻപതാം സ്ഥാനത്താണ്. ഇന്നലെ സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ആറു വിക്കറ്റിനാണ് മുംബൈയുടെ തോൽവി. ഹോംഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡയത്തിൽ മുബൈയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. മുംബൈ ഉയർത്തിയ 244 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം ആറു വിക്കറ്റും എട്ടു പന്തുകളും ബാക്കിയാക്കിയാണ് ഹൈദരാബാദ് മറികടന്നത്. ഇതോടെ ജസ്പ്രീത് ബുമ്രയുടെ ട്രെൻഡ് ബോൾട്ടും ഉൾപ്പെടുന്ന മുംബൈയുടെ ബോളിങ് നിരയ്ക്കെതിരെയും കടുത്ത വിമർശനം ഉയർന്നു.മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഉൾപ്പെടെയുള്ളവരും തീരുമാനത്തിൽ അമ്പരപ്പ് രേഖപ്പെടുത്തി. ‘‘ഒരു ടീം ഒരു ബോളറെ ‘ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട്’ ആയി കൊണ്ടുവരികയും, എന്നാൽ അയാളെക്കൊണ്ട് ഒരു ഓവർ പോലും എറിയിക്കാതിരിക്കുകയും ചെയ്ത സംഭവം ഇതിനുമുൻപ് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇന്ന് രാത്രി ഷാർദൂലിന്റെ കാര്യത്തിൽ ഇത് സംഭവിച്ചു.’’– ആകാശ് ചോപ്ര കുറിച്ചു.
Source link


