test del 3

വിരമിക്കുന്നതിന്റെ തലേ ദിവസം തഹസിൽദാർക്കു സ്ഥാനക്കയറ്റം


പട്ടാമ്പി ∙ വിരമിക്കുന്നതിന്റെ തലേന്നു സ്ഥാനക്കയറ്റം. ഇന്നു വിരമിക്കുന്ന മണ്ണാർക്കാട് ഭൂരേഖ തഹസിൽദാർ ടി.പി.കിഷോറിനാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം ഡപ്യൂട്ടി കലക്ടറായി നിയമിച്ച അറിയിപ്പു ലഭിച്ചത്. മലപ്പുറം എൽഎഎൻഎച്ചിലെ ഡപ്യൂട്ടി കലക്ടർ ആയാണു പുതിയ നിയമനം. പട്ടാമ്പി തഹസിൽദാർ ആയിരുന്ന ടി.പി.കിഷോർ തിരഞ്ഞെടുപ്പിനു തെ‍ാട്ടു മുൻപാണു മണ്ണാർക്കാട് ഭൂരേഖ തഹസിൽദാർ ആയി സ്ഥലം മാറിപ്പോയത്. 1994ൽ കേരള പെ‍ാലീസിൽ കോൺസ്റ്റബിൾ ആയി ജോലിയിൽ പ്രവേശിച്ചു. ആ ജോലിയിൽ നിന്നു റിലീവ് ചെയ്ത് 1997ൽ റവന്യു വകുപ്പിൽ ക്ലാർക്ക് ആയി.


Source link

Back to top button