test del 3
ഗൂഗിളിൽ നിങ്ങളുടെ സ്വകാര്യവിവരങ്ങൾ?; ഒറ്റ ക്ലിക്കിൽ മറയ്ക്കാം, പ്രൈവസി കാക്കാൻ സിംപിൾ ട്രിക്ക്

പരസ്യമാക്കരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിവിവരങ്ങൾ പലപ്പോഴും ഇന്റർനെറ്റിൽ നിങ്ങൾ പോലുമറിയാതെ എത്തിയേക്കാം– വിവിധ ആവശ്യങ്ങൾക്കായി പല സൈറ്റുകളിൽ നൽകിയ വിലാസം, ഇമെയിൽ ഐഡി, ഫോൺ നമ്പർ അടക്കമുള്ളവ. എപ്പോഴെങ്കിലും നിങ്ങളുടെ പേരോ വിവരങ്ങളോ ഗൂഗിളിൽ സേർച് ചെയ്യുമ്പോഴായിരിക്കാം അവ ശ്രദ്ധയിൽപെടുന്നത്. മറ്റ് പലരുടെയും നിയന്ത്രണത്തിലുള്ള വെബ്സൈറ്റുകളായതിനാൽ അവ നീക്കം ചെയ്യുന്നതും പ്രായോഗികമായിരിക്കില്ല. വ്യക്തിഗത വിവരങ്ങൾ അത്തരത്തിൽ പുറത്തുവരുന്നത് സൈബർ തട്ടിപ്പുകാർക്കും മറ്റും ഉപകാരമാകാം. ഇത്തരം വിവരങ്ങൾ ഗൂഗിൾ സേർച്ചിൽനിന്ന് ഒഴിവാക്കാനുള്ള സംവിധാനം നിലവിൽ ലഭ്യമാണ്.∙ ഫോണിലെ ഗൂഗിൾ ആപ് തുറക്കുക. വലതുവശത്തുള്ള നിങ്ങളുടെ പ്രൊഫൈൽ പിക്ചറിൽ ടാപ് ചെയ്താൽ ഏറ്റവും താഴെ ‘റിസൾട്ട്സ് എബൗട്ട് യൂ’ എന്ന ഓപ്ഷൻ കാണാം.∙ ഒരു ഗൂഗിൾ സേർച്ചിൽ നിങ്ങളുടെ ഫോൺ നമ്പർ കണ്ടാൽ ഗൂഗിൾ നിങ്ങൾക്ക് ഇമെയിൽ വഴി അലർട്ട് നൽകും.
Source link


