LIFESTYLE NEW
പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് ഭാവിയില്ലെന്ന് കേന്ദ്രം; ഇനി എഥനോളിന്റെ കാലം, ഇക്കൂട്ടർക്ക് തിരിച്ചടി

ന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന പെട്രോളിയത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി E85, E100 പോലുള്ള ഉയർന്ന എഥനോൾ മിശ്രിതങ്ങൾ അവതരിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി വാഹന ഇന്ധന ചട്ടക്കൂടിൽ വലിയ മാറ്റങ്ങൾക്കാണ് ഒരുങ്ങുന്നത്. പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രിതമായ E20 എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചത് 2025ലാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട വിതരണ തടസങ്ങൾക്കിടയിൽ വലിയ നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ഇനി ഭാവിയില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കുന്നു.
Source link


