test del 3

നടുറോഡിൽ വിവാഹസംഘത്തിന്റെ ‘ഷോ’: പൊലീസ് കേസെടുത്തു; മോട്ടർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു


മേപ്പയൂർ∙ മഞ്ഞക്കുളത്ത് വിവാഹസംഘത്തിന്റെ ‘റോഡ് ഷോ’. റോഡിൽ നിരനിരയായി പോയ ആ‍ഡംബര വാഹനങ്ങളിലുണ്ടായിരുന്ന യുവാക്കൾ ഡോറിലൂടെ തല പുറത്തിട്ട് അപകടകരമായ രീതിയിലാണു യാത്ര ചെയ്തത്. വാഹനങ്ങളുടെ നമ്പർ സഹിതം നാട്ടുകാർ മേപ്പയൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി 5 ആഡംബര വാഹനങ്ങളിലാണ് യുവാക്കൾ സഞ്ചരിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് വരനും സംഘവും മറ്റൊരു കാറിൽ വന്നത്. നരക്കോട് സ്വദേശിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ‘ഘോഷയാത്ര’ സംഘടിപ്പിച്ചത്. മോട്ടർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു.


Source link

Back to top button