test del 3

9.45 ലക്ഷം കോടി രൂപയുടെ ബ്ലാക്ക്ഔട്ട്! ദുരന്തമാകും ജിപിഎസ്, ലോകത്തെ രക്ഷിക്കാൻ സംവിധാനവുമായി കൻവർ സിങ്


ബോസ്റ്റനിലെ ഒരു ചെറിയ മുറിയിൽ നിന്ന് അഞ്ച് പേർ ചേർന്ന് ലോകത്തിന്റെ ഗതി മാറ്റാൻ ഒരുങ്ങുകയാണ്. ആധുനിക ലോകം അന്ധമായി വിശ്വസിക്കുന്ന ജിപിഎസ് സംവിധാനം ഒരു നിമിഷം പരാജയപ്പെട്ടാൽ സംഭവിക്കാവുന്ന മഹാദുരന്തത്തെ തടയാൻ ‘സ്കൈലൈൻ നേവ് എഐ’ (Skyline Nav AI) എന്ന സ്റ്റാർട്ടപ്പിലൂടെ ഇവർ പടുത്തുയർത്തുന്നത് പ്രതിരോധത്തിന്റെ പുതിയൊരു കോട്ടയാണ്.നമ്മുടെ സ്മാർട് ഫോണിലെ ആ ചെറിയ ‘നീല ബിന്ദു’ (Blue Dot) പെട്ടെന്ന് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ഗൂഗിൾ മാപ്‌സ് നോക്കി വഴി കണ്ടുപിടിക്കുന്നത് മുതൽ വിമാനങ്ങളുടെ ലാൻഡിങ്, ചരക്ക് കപ്പലുകളുടെ യാത്ര, ഓൺലൈൻ ഭക്ഷണ വിതരണം, എന്തിനധികം രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ വരെ ഇന്ന് ജിപിഎസിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. എന്നാൽ, ഈ സംവിധാനം അത്യന്തം അപകടകരമായ ഒരു ഘട്ടത്തിലാണെന്ന് ഹവാർഡ് ബിരുദധാരിയും യുഎസ് ആർമി ഉദ്യോഗസ്ഥനുമായ കൻവർ സിങ് മുന്നറിയിപ്പ് നൽകുന്നു. താൻ നയിക്കുന്ന സ്കൈലൈൻ നേവ് എഐ എന്ന കമ്പനിയിലൂടെ, ജിപിഎസ് ഇല്ലാതെ തന്നെ കൃത്യമായ ദിശാനിർണയം സാധ്യമാക്കുന്ന ‘പാത്ത്ഫൈൻഡർ’ എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഈ സംഘം.ജിപിഎസ് സംവിധാനം തകരാറിലായാൽ ആദ്യ 30 ദിവസത്തിനുള്ളിൽ മാത്രം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 10,000 കോടി ഡോളറിന്റെ (ഏകദേശം 9.45 ലക്ഷം കോടി രൂപ) നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ 5,700 കോടി ഡോളറിന്റെ ആഘാതം അമേരിക്കയിൽ മാത്രം സംഭവിക്കും.


Source link

Back to top button