test del 5 copy of del 3

പനത്തുറ: കടൽഭിത്തിയുടെ അറ്റകുറ്റപ്പണിയില്ല; തിരകൾ ഭയന്ന് ജനങ്ങൾ


കോവളം ∙ വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്ത പനത്തുറയിലെ കരിങ്കൽ കടൽഭിത്തി കൂടുതൽ തകർച്ചയിലായതോടെ പ്രദേശത്തേക്ക് ഏതുനിമിഷവും കടൽത്തിരകൾ ഇരച്ചെത്തുമെന്ന ഭീതിയിൽ ജനങ്ങൾ. കടൽഭിത്തി ബലപ്പെടുത്തുന്നതടക്കം പ്രശ്നത്തിനു ശാശ്വതപരിഹാരം എന്ന നിലയ്ക്ക് കഴിഞ്ഞവർഷം അധികൃതർ പറഞ്ഞ പദ്ധതി നടപ്പായില്ലെന്നു മാത്രമല്ല ഇതു സംബന്ധിച്ച പ്രാഥമിക നടപടികൾ പോലും പൂർത്തിയായില്ല. കടൽഭിത്തി ബലപ്പെടുത്തുന്നതിനു ടെട്രാപോഡ് നിക്ഷേപിക്കുമെന്നാണ് കഴിഞ്ഞ വർഷം മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ച പദ്ധതി രേഖ തയാറായെന്നും അറിയിച്ചിരുന്നു.എന്നാൽ, വലിയ പദ്ധതിയായതിനാൽ പരിസ്ഥിതി ആഘാത പഠനം ഉൾപ്പെടെ വേണമെന്നും ഇതിനായി ഫണ്ടു ലഭ്യമാകേണ്ടതുണ്ടെന്നുമാണ് അധികൃതർ ഇപ്പോൾ പറയുന്നത്. ടെട്രാപോഡിനു പകരം മറ്റൊരു രീതിയിലുള്ള നിർമിതി പരാമർശമുണ്ടെന്നും അധികൃതർ വിശദീകരിച്ചു. വലിയപദ്ധതി നടപ്പാകുന്നതിനു കാലതാമസമുണ്ടെന്ന നിലയ്ക്ക് താൽക്കാലിക അറ്റകുറ്റപ്പണിക്ക് ലഭിച്ചത് കുറഞ്ഞ ഫണ്ടാണെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി പനത്തുറ തീരം എല്ലാ കാലവർഷ സമയത്തും കടലാക്രമണത്തിന്റെ ഇരയാണ്.


Source link

Back to top button