അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ വെെദ്യുതാഘാതമേറ്റ് മരിച്ചു

കണ്ണൂർ: എർത്ത് കമ്പിയിൽ നിന്ന് വെെദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. തലശ്ശേരി പൊന്ന്യം കുണ്ടുചിറ സ്വദേശി രാജൻ (58) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30നായിരുന്നു അപകടം. പൊന്ന്യം പറാംകുന്നിലെ 110 കെ വി സബ്സ്റ്റേഷന് സമീപത്തെ വെെദ്യുതത്തൂണിൽ തീ കണ്ട് സമീപവാസികൾ സബ്സ്റ്റേഷനിൽ വിളിച്ചുപറഞ്ഞു. തുടർന്ന് തലശ്ശേരി സെക്ഷനിലെ ജീവനക്കാരനായ പൊന്നമ്പത്ത് രാജേഷിനോട് അവിടെയെത്തി പ്രശ്നം പരിഹരിക്കാൻ സബ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. രാജേഷ് സഹായിയായിട്ടാണ് രാജനെ ഒപ്പം കൂട്ടിയത്. പരിശോധനയ്ക്കിടെ രാജൻ ഹെെടെൻഷൻ വെെദ്യുതിക്കമ്പിയോട് ചേർന്നുള്ള എർത്ത് കമ്പിയിൽ അറിയാതെ പിടിക്കുകയായിരുന്നു. വെെദ്യുതാഘാതത്തിൽ തെറിച്ചുവീഴുകയും കെെയിലടക്കം മാരകമായി പൊള്ളലേൽക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വച്ചുതന്നെ രാജൻ മരിച്ചു. കതിരൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സിന്ധു, മകൾ: അനുവർഷ.
Source link


