test del 4 copy of del 3
മീൻ കിട്ടാനില്ല; അസാധാരണ പ്രതിസന്ധി: അയലയും ചാളയും എത്തുന്നത് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന്

കൊടുങ്ങല്ലൂർ ∙ കടലിൽ ചൂടുകൂടുന്നത് മൂലം മത്സ്യക്ഷാമം രൂക്ഷം. തീരദേശ മേഖലയിൽ നേരിടുന്നത് അസാധാരണമായ പ്രതിസന്ധി. മീൻ പിടിക്കാൻ പോകുന്ന ബോട്ടുകൾക്കും വള്ളങ്ങൾക്കും പേരിനു പോലും മീൻ ലഭിക്കാതായതോടെ ബോട്ടുകളും വള്ളങ്ങളും തീരത്തു കെട്ടിയിട്ടിരിക്കുകയാണ്. ഡീസൽ – മണ്ണെണ്ണ വില വർധനയും പ്രതിസന്ധിയുടെ ആഴം കൂട്ടി. മത്സ്യത്തൊഴിലാളികൾക്ക് കൂലിച്ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണ്. അഴീക്കോട് ഹാർബറിലെ മത്സ്യത്തൊഴിലാളികൾ, തരകന്മാർ തുടങ്ങി അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ്. അയലയും ചാളയും രത്നഗിരിയിൽ നിന്ന് കൊടുങ്ങല്ലൂർ ∙ തീരത്തു മീൻ ഇല്ലാതായതോടെ അഴീക്കോട് മുതൽ കയ്പമംഗലം വരെയുള്ള തീരദേശത്തു അയലയും ചാളയും എത്തുന്നതു മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന്. പ്രധാന മത്സ്യവിൽപന കേന്ദ്രങ്ങളിലെല്ലാം ആഴ്ചകളായി ഈ മത്സ്യമാണ് വിൽക്കുന്നത്. അവസരം മുതലെടുത്തു ഏജന്റുമാർ മുഖേന കർണാടകയിലെ ഭട്കൽ, തൂത്തുക്കുടി, സേലം എന്നിവിടങ്ങളിൽ നിന്നും മത്സ്യം എത്തുന്നുണ്ട്. എന്നാൽ ഈ കൊണ്ടുവരുന്നത് ഗുണമേന്മയുള്ള മത്സ്യമാണെന്നും വില അൽപം കൂടുമെന്നതാണ് വ്യത്യാസമെന്നും തൊഴിലാളികൾ പറയുന്നു.
Source link


