LATEST NEWS
പന്തീരാങ്കാവിൽ വൻ ലഹരിമരുന്നു വേട്ട; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അടക്കം പിടിയിൽ

കോഴിക്കോട് ∙ പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കു സമീപം വൻ ലഹരിമരുന്നു വേട്ട. രണ്ടു കിലോ എംഡിഎംഎയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്റീൻ, മലപ്പുറം കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി പി.കെ.ഷഫീഖ് (35) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പിടികൂടിയ ലഹരിമരുന്നിന് മൂന്നു കോടിയോളം രൂപ വിലവരും. പിടിയിലായ ഫാത്തിമ നസ്റീൻ സമൂഹമാധ്യമ വിഡിയോകളിലൂടെ ശ്രദ്ധേയയാണ്. പിടിയിലായ ഷഫീഖ് മുൻപും നിരോധിത ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ആളാണെന്നാണ് എക്സൈസ് സംഘം നൽകുന്ന വിവരം. സമീപകാലത്ത് കോഴിക്കോട് ജില്ലയിൽ നടക്കുന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിൽ ഒന്നാണിത്.
Source link


