LATEST NEWS
വിജയ്യുടെ സ്വത്ത് കണക്കിൽ 105 കോടിയുടെ വ്യത്യാസം; രണ്ടിടത്തും രണ്ട് കണക്ക്

ചെന്നൈ ∙ വിജയ് മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിൽ നൽകിയ നാമനിർദേശ പത്രികയിലെ സ്വത്തുകണക്കിൽ പൊരുത്തക്കേട്. 115 കോടി രൂപയുടെ സ്വത്തെന്നാണു പെരമ്പൂരിൽ കാണിച്ചിരിക്കുന്നത്. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നൽകിയ രേഖയിൽ പറയുന്നത് 220 കോടി രൂപയുടെ സ്വത്തെന്നാണ്. ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന ഭാര്യയുടെ സ്വത്തു വിവരങ്ങൾ മറച്ചു വച്ചതായും പരാതി ഉയർന്നിട്ടുണ്ട്. പെരമ്പൂർ സ്വദേശി വിഘ്നേഷാണു കോടതിയെ സമീപിച്ചത്. മൈലാപ്പൂരിലെ ബിജെപി സ്ഥാനാർഥി തമിഴിസൈ സൗന്ദർരാജന്റെ സ്വത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തെക്കാൾ വ്യത്യസ്തമാണെന്നും പരാതിയുണ്ട്.
Source link


