LATEST NEWS
അമ്മത്തൊട്ടിലിൽ ആൺകുഞ്ഞ്; കണ്ടത് 6 മണിക്കൂറിന് ശേഷം: ജീവനക്കാരുടെ അനാസ്ഥയെന്ന് പരാതി

തിരുവനന്തപുരം ∙ ശിശുക്ഷേമ സമിതിയുടെ തൈക്കാട് അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിനെ ഏറ്റെടുത്തു സംരക്ഷിക്കുന്നതിൽ ജീവനക്കാർക്കു ഗുരുതര വീഴ്ച സംഭവിച്ചെന്നു കണ്ടെത്തൽ. പുലർച്ചെ 3ന് അമ്മത്തൊട്ടിലിൽ കിടത്തിയ കുഞ്ഞിനെ ജീവനക്കാർ കണ്ടത് 6 മണിക്കൂറിനു ശേഷം. ഒരുമാസത്തിനു ശേഷം കുഞ്ഞിനെ തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ഉൾപ്പെടെ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഡിഎൻഎ പരിശോധനയുൾപ്പെടെ നടത്തിയാണ് കുഞ്ഞിനെ തിരികെ നൽകിയത്.തുടർന്ന് ഒരുമാസത്തിനു ശേഷം കുഞ്ഞിനെ തിരികെ ചോദിച്ചു ബന്ധുക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. വഴക്കിനെ തുടർന്നാണു കുഞ്ഞിനെ ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായതെന്നും ഇപ്പോൾ ഇരുവരും ഒരുമിച്ചെന്നും കുഞ്ഞിനെ തിരികെ വേണമെന്നുമായിരുന്നു ആവശ്യം. കമ്മിറ്റി ഭാരവാഹികൾ കുഞ്ഞിനെ തിരികെ ഏൽപിക്കാൻ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടു. കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടവർ നൽകിയ കത്തു പരിശോധിച്ച സമിതി ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു.
Source link


